നവകേരള സദസ്സ് – അനുബന്ധ പരിപാടികൾ 9 ന് തുടങ്ങും.

നവകേരള സദസ്സ് സമാപനത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ അനുബന്ധ പരിപാടികൾ ഡിസംബർ 9 ന് ആരംഭിക്കും. ഡിസംബർ 9 ന് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സൌജന്യ ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആയുർവേദം, ഹോമിയോ, സിദ്ധ, നാച്ച്യൂറോപ്പതി, യോഗ തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റുകളുൾപ്പെടെയുള്ള വിദഗ്ദ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. മരുന്നുകളും സൌജന്യമായി

നവകേരള സദസ്സിന് വട്ടിയൂർക്കാവ് ഒരുങ്ങുന്നു.

നവകേരള സദസ്സ് ഡിസംബർ 23 ന് വട്ടിയൂർക്കാവിൽ സമാപിക്കും. സെൻട്രൽ പോളിടെക്നിക്ക് മൈതാനത്താണ് സമാപന പരിപാടികൾ  നടക്കുന്നത്. വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇവിടെയാണ് ക്രമീകരിച്ചിട്ടുള്ളത്. വാർഡുതല സംഘാടക സമിതികളുടെ രൂപീകരണം പൂർത്തിയായി. കേശവദാസപുരം വാർഡ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചലച്ചിത്രതാരം ഗായത്രി വർഷ നിർവ്വഹിച്ചു. പാതിരപ്പള്ളി വാർഡ് സംഘാടക സമിതി

നവകേരള സദസ്സ് – സംഘാടക സമിതി രൂപീകരിച്ചു.

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരിച്ചു. മരുതംകുഴി ഉദിയന്നൂർ ദേവി ആഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം പുറത്തിറക്കുന്ന പ്രതിവാര വാർത്താ പത്രികയുടെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ മുൻ മേയർ അഡ്വ. കെ ചന്ദ്രികക്ക് നൽകി

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – പുനരധിവാസ പദ്ധതിയുടെ കരാർ ഒപ്പിട്ടു.

കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ആർക്കിടെക്ച്ചറൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ട്രിഡയും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പും തമ്മിൽ കരാർ ഒപ്പു വച്ചു. ട്രിഡ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത്, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, ട്രിഡ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ

കവടിയാർ പൈപ്പ് ലൈൻ റോഡും നെട്ടയം മൂന്നാംമൂട് റോഡും നവീകരിക്കുന്നതിന് ഭരണാനുമതിയായി.

കവടിയാർ പൈപ്പ് ലൈൻ റോഡിന്റെ കവടിയാർ മുതൽ അമ്പലംമുക്ക് വരെയുള്ള ഭാഗം ഇന്റർലോക്ക് ടൈൽ പാകി ഗതാഗതയോഗ്യമാക്കുന്നതിനും സൈക്കിൾ ട്രാക്ക് ഒരുക്കുന്നതിനും ഒന്നര കോടി രൂപ അനുവദിച്ച് ഭരണാനുമതി ഉത്തരവായി. അരുവിക്കരയിൽ നിന്നും നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടുവരുന്ന പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്ന വഴിയായതിനാൽ വാട്ടർ അതോറിറ്റിയിൽ നിന്നും എൻ.ഒ.സി വാങ്ങിയ ശേഷമാണ് ഭരണാനുമതി ഉത്തരവ്

വട്ടിയൂർക്കാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 4 വർഷത്തിനുള്ളിൽ അനുവദിച്ചത് 63.45 കോടി രൂപ.

വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട്, കിഫ്ബി, എം.എൽ.എ ഫണ്ട് എന്നിവയിൽ നിന്നും  4 വർഷത്തിനുള്ളിൽ 63.45 കോടി രൂപ അനുവദിച്ചതായി അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. ഇതിൽ പകുതിയിലേറെ പദ്ധതികളും പൂർത്തീകരിച്ചു കഴിഞ്ഞു. സെൽട്രൽ പോളിടെക്നിക്കിലെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകളുടെയും ഇന്റേണൽ റോഡുകളുടെയും

കുണ്ടമൺകടവ് തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തീകരിച്ചു. 

അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 71 ലക്ഷം രൂപ ചെലവഴിച്ച് കുണ്ടമൺകടവ് തോടിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാക്കി. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നതു കാരണം കുണ്ടമൺകടവ് കൊച്ചുപാലം പ്രദേശത്തെ നിരവധി വീടുകൾ അപകടഭീഷണിയിലായിരുന്നു. ഈ വിഷയം പരിഹരിക്കുന്നതിനാണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. പ്രവൃത്തി

പട്ടയം അപേക്ഷകരുടെ യോഗം ചേർന്നു

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പട്ടയം അപേക്ഷകരുടെയും ജനപ്രതിനിധികളുടേയും റവന്യു ഉദ്യോഗസ്ഥരുടേയും യോഗം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പട്ടയം അപേക്ഷകരുടെ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ചേർന്ന യോഗത്തിൽ 93 അപേക്ഷകർ പങ്കെടുത്തു. കൌൺസിലർമാരായ അഡ്വ. അംശു വാമദേവൻ, എം.എസ് കസ്തൂരി, അജിത് രവീന്ദ്രൻ, സുരകുമാരി, ഡെപ്യൂട്ടി കളക്ടർ സജികുമാർ

MLA from Vattiyoorkkavu Constituency. Served as Mayor of Thiruvananthapuram Municipal Corporation from 2015 November to 2019 October. Elected as Councillor of Kazhakkoottam ward in 2015.

Menu

Contact

MLAs Office, Health Inspector Office Building, Sasthamangalam P O, Trivandrum - 695010

© Copyright 2023. Developed By VYBE IT