നവകേരള സദസ്സ് സമാപനത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ അനുബന്ധ പരിപാടികൾ ഡിസംബർ 9 ന് ആരംഭിക്കും. ഡിസംബർ 9 ന് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സൌജന്യ ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആയുർവേദം, ഹോമിയോ, സിദ്ധ, നാച്ച്യൂറോപ്പതി, യോഗ തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റുകളുൾപ്പെടെയുള്ള വിദഗ്ദ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. മരുന്നുകളും സൌജന്യമായി ലഭ്യമാക്കും. ക്യാമ്പിന്റെ ഭാഗമായി യോഗ ഡെമോൺസ്ട്രേഷനും യോഗ ഡാൻസും സംഘടിപ്പിച്ചിട്ടുണ്ട്. കുറവൻകോണം പട്ടം താണുപിള്ള മെമ്മോറിയൽ സ്കൂളിൽ രാവിലെ 9.30 മുതലാണ് ക്യാമ്പ്.

          ഡിസംബർ 9 രാവിലെ 9.30 ന് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ജവഹർ ബാലഭവനാണ് വേദി. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഓരോ കാറ്റഗറിയിലും ഒന്നാം സമ്മാനം 5000/- രൂപയും രണ്ടാം സമ്മാനം 3000/- രൂപയും മൂന്നാം സമ്മാനം 1000/- രൂപയുമാണ്. രജിസ്ട്രേഷൻ ഫീസ് 100/- രൂപ.

          ഡിസംബർ 10 രാവിലെ 6.30 ന് മാനവീയം വീഥിയിൽ നിന്നും നവകേരള സദസ്സിന്റെ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇൻഡസ് സൈക്ലിംഗ് എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള റാലിയിൽ 100 പേർ പങ്കെടുക്കും.

ഡിസംബർ 11,12,13 തീയതികളിൽ ഗ്രീൻ വട്ടിയൂർക്കാവ് എന്ന പേരിൽ ശുചീകരണ യജ്ഞം നടക്കും. ഡിസംബർ 13,14,15 തീയതികളിലായി എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, ജനറൽ ആശുപത്രി എന്നിവ ശുചീകരിക്കും.

ഡിസംബർ 16 ന് നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ മോഡേൺ മെഡിസിനിലെ വിവിധ സ്പെഷ്യാലിറ്റികളെ ഉൾപ്പെടുത്തിക്കൊണ്ട് മെഡിക്കൽ ക്യാമ്പും ക്യാൻസർ സ്ക്രീനിംഗും സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ വട്ടിയൂർക്കാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് ക്യാമ്പ്.

          വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ അതിദാരിദ്ര്യ പട്ടികയിൽപ്പെട്ടവരുടെ ഭവനങ്ങൾ നവകേരള സദസ്സ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 14,15,16 തീയതികളിൽ സന്ദർശിച്ച് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യും.  ഡിസംബർ 21 ന് ഹരിത കർമ്മ സേനാംഗങ്ങളുടെയും ഗ്രീൻ ആർമി പ്രവർത്തകരുടെയും സംഗമം. ഇതിന്റെ ഭാഗമായി ബയോകമ്പോസ്റ്റർ ബിൻ ഡെമോൺസ്ട്രേഷനും പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാകും. ഉറവിട മാലിന്യ പരിപാലന സേവനങ്ങൾ ലഭ്യമാക്കുന്ന ഗ്രീൻ സെന്ററുകൾ ഉദ്ഘാടനം ചെയ്യും.

          ഡിസംബർ 22 ന് കുടുംബശ്രീ ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കും. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി പുനരധിവാസ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്താണ് മേള സംഘടിപ്പിക്കുന്നത്. അന്ന് വൈകുന്നേരം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നവകേരള ജ്യോതി തെളിയിക്കും.

          ഡിസംബർ 20 ന് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുമായി നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. ഡിസംബർ 17 ന്  ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് ടൂർണമെന്റിൽ ഒന്നാം സമ്മാനം 15,001/- രൂപയും ട്രോഫിയും രണ്ടാം സമ്മാനം 7001/- രൂപയും ട്രോഫിയുമാണ്. രജിസ്ട്രേഷൻ ഫീസ് 2000/- രൂപ. ഫുട്ബോൾ ടൂർണമെന്റിൽ  ഒന്നാം സമ്മാനം 15,000/- രൂപയും ട്രോഫിയും രണ്ടാം സമ്മാനം 7500/- രൂപയും ട്രോഫിയുമാണ്. രജിസ്ട്രേഷൻ ഫീസ് – 1500/- രൂപ. ഡിസംബർ 16 ന് ഷട്ടിൽ ബാറ്റ്മിന്റൺ മത്സരം. ഒന്നാം സമ്മാനം 5001/- രൂപയും ട്രോഫിയും രണ്ടാം സമ്മാനം 3001/- രൂപയും ട്രോഫിയും. രജിസ്ട്രേഷൻ ഫീസ് 300/- രൂപ. ഡിസംബർ 17 ന് വോളിബോൾ പ്രദർശന മത്സരം നടക്കും. ഡിസംബർ 18 ന് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം. ഡിസംബർ 19 ന് മിനി മാരത്തോൺ.

          ഡിസംബർ 20,21 തീയതികളിൽ ഡാൻസ് ഫെസ്റ്റ് – സംഘനൃത്ത മത്സരം. ഒന്നാം സമ്മാനം 20,000/- രൂപയും ട്രോഫിയും രണ്ടാം സമ്മാനം 15,000/- രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000/- രൂപയും ട്രോഫിയും. രജിസ്ട്രേഷൻ ഫീസ് – 2000/- രൂപ.

          മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 6238384876.

MLA from Vattiyoorkkavu Constituency. Served as Mayor of Thiruvananthapuram Municipal Corporation from 2015 November to 2019 October. Elected as Councillor of Kazhakkoottam ward in 2015.

Menu

Contact

MLAs Office, Health Inspector Office Building, Sasthamangalam P O, Trivandrum - 695010

© Copyright 2023. Developed By VYBE IT