പട്ടയം അപേക്ഷകരുടെ യോഗം ചേർന്നു
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പട്ടയം അപേക്ഷകരുടെയും ജനപ്രതിനിധികളുടേയും റവന്യു ഉദ്യോഗസ്ഥരുടേയും യോഗം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പട്ടയം അപേക്ഷകരുടെ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും അപേക്ഷകളിലെ അപാകതകൾ പരിഹരിക്കുന്നതിനുമായി ചേർന്ന യോഗത്തിൽ 93 അപേക്ഷകർ പങ്കെടുത്തു. കൌൺസിലർമാരായ അഡ്വ. അംശു വാമദേവൻ, എം.എസ് കസ്തൂരി, അജിത് രവീന്ദ്രൻ, സുരകുമാരി, ഡെപ്യൂട്ടി കളക്ടർ സജികുമാർ