പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
വട്ടിയൂർക്കാവ് : പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2.84 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 3 നില മന്ദിരത്തിൽ ഹൈടെക്ക് ക്ലാസ് മുറികൾ ആഡിറ്റോറിയം, അടുക്കള, ഡൈയ്നിംഗ് ഹാൾ, ശുചിമുറികൾ,