വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം R&R പാക്കേജ് ഹിയറിംഗ് പൂർത്തിയായി
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ റീച്ചുകളിലെയും പുനരധിവാസ – പുന:സ്ഥാപന പാക്കേജിന്റെ പബ്ലിക്ക് ഹിയറിംഗ് പൂർത്തിയായി. മൂന്നാം റീച്ചിലെ വസ്തു ഉടമകളുടേയും വ്യാപാരികളുടേയും ഹിയറിംഗ് മെയ് 29,30 തീയതികളിൽ വട്ടിയൂർക്കാവ് ഗവ. എൽ.പി.എസിലാണ് നടന്നത്. 65 പേർ പങ്കെടുത്തു. പേരൂർക്കട, കരകുളം വില്ലേജുകളിലെ വസ്തു ഉടമകളുടെയും വ്യാപാരികളുടേയും ഹിയറിങ്ങാണ് നടന്നത്. പായ്ക്കേജിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ