വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.50 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സ്കൂൾ ബസ് കുലശേഖരം ഗവ. യു.പി.എസിന് കൈമാറി. എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കൌൺസിലർ എസ്.പത്മ, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബാലചന്ദ്രൻ, കുലശേഖരം വിക്രമൻ, സുകുമാരൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് പി.എം ഷജീല, എസ്.എം.സി ചെയർപേഴ്സൺ ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സൂസൻ കുര്യാക്കോസ്, എം.പി.റ്റി.എ പ്രസിഡന്റ് ഷെഹീന.എം.റ്റി സ്കൂൾ ലീഡർ സോനു എന്നിവർ പങ്കെടുത്തു.
എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20.10 ലക്ഷം രൂപ ചെലവഴിച്ച് കാച്ചാണി ഗവ. എച്ച്.എസിന് വാങ്ങിയ സ്കൂൾ ബസ് നാളെ (23/03/2023) കൈമാറും എന്ന് അഡ്വ. വി.കെ പ്രശാന്ത് അറിയിച്ചു.