നവകേരള സദസ്സ് ഡിസംബർ 23 ന് വട്ടിയൂർക്കാവിൽ സമാപിക്കും. സെൻട്രൽ പോളിടെക്നിക്ക് മൈതാനത്താണ് സമാപന പരിപാടികൾ നടക്കുന്നത്. വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇവിടെയാണ് ക്രമീകരിച്ചിട്ടുള്ളത്. വാർഡുതല സംഘാടക സമിതികളുടെ രൂപീകരണം പൂർത്തിയായി. കേശവദാസപുരം വാർഡ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചലച്ചിത്രതാരം ഗായത്രി വർഷ നിർവ്വഹിച്ചു. പാതിരപ്പള്ളി വാർഡ് സംഘാടക സമിതി ഓഫീസ് പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണനും മുട്ടട വാർഡ് സംഘാടക സമിതി ഓഫീസ് മുൻ മേയർ അഡ്വ. ചന്ദ്രികയും കൊടുങ്ങാനൂർ വാർഡ് സംഘാടക സമിതി ഓഫീസ് വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബാലചന്ദ്രനും ശാസ്തമംഗലം, നെട്ടയം, പട്ടം, വാഴോട്ടുകോണം എന്നീ വാർഡുകളിലെ സംഘാടക സമിതി ഓഫീസുകൾ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യും ഉദ്ഘാടനം ചെയ്തു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികൾ ഡിസംബർ 9 ശനിയാഴ്ച്ച ആരംഭിക്കും.