വട്ടിയൂർക്കാവ് : വിവിധ തരം സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വൈബ്കോസ്) ആരംഭിച്ച വൈബ് സർവ്വീസസ് ഡിവിഷൻ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമായി നവീകരിച്ച പുത്തരിക്കണ്ടം പാർക്കിന്റെ പരിപാലന ചുമതല വൈബ് സർവ്വീസസ് ഡിവിഷനാണ് നിർവ്വഹിക്കുന്നത്. പുത്തരിക്കണ്ടം പാർക്കിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ വൈബ്കോസ് പ്രസിഡന്റ് സി എസ് രതീഷ്, ഡയറക്ടർന്മാരായ ഗിരീഷ് കുമാർ, ഗോവിന്ദ്, സെക്രട്ടറി രാധിക രാമചന്ദ്രൻ, വൈബ് ട്രഷറർ കാർത്തിക് എന്നിവർ പങ്കെടുത്തു. ഹോം നേഴ്സ്, വീട്ടു ജോലിക്കാർ, ഡ്രൈവർ, പ്ലംബർ, ഇലക്ട്രീഷ്യൻ, തെങ്ങുകയറ്റക്കാർ, കർഷക തൊഴിലാളികൾ തുടങ്ങി എല്ലാവിധ സേവനങ്ങളും വൈബ് സർവ്വീസസിന്റെ ഭാഗമായി ലഭ്യമാക്കും. വ്യാപാര സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയുമായി സഹകരിച്ച് ഓൺ ലൈൻ ഹോം ഡെലിവറി സംവിധാനവും വൈബ് സർവ്വീസസ് ലഭ്യമാക്കും.