വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫ്ലീ മാർക്കറ്റിന്റെ നാലമത് എഡിഷൻ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെയ് 15 വരെ പി.എം.ജി സ്റ്റുഡന്റ് സെന്ററിലാണ് ഫ്ലീ മാർക്കറ്റ് നടക്കുന്നത്. ആദ്യ ദിനം തന്നെ വളരെ നനല്ല പ്രതികരണമാണ് കൈമാറ്റച്ചന്തയ്ക്ക് ലഭിച്ചത്. ചില്ലർ, മ്യൂസിക്ക് പ്ലയർ, വാട്ടർ ബെഡ്, ക്രച്ചസ്, വാക്കർ, സൈക്കിൾ, ക്ലോക്കുകൾ, വാച്ചുകൾ, ബാഗുകൾ,കളിക്കോപ്പുകൾ, ഫാൻസി ആഭരങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് കൈമാറ്റച്ചന്തിയിലേക്ക് എത്തിയത്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം.
വിഭവങ്ങളുടെ വിവേകപൂർവ്വമുള്ള വിനിയോഗം സാധ്യമാക്കുന്നതിന് ലക്ഷ്യമിട്ട് വൈബ് നടത്തിവരുന്ന ഫ്ലീ മാർക്കറ്റിന്റെ നാലമത് എഡിഷനാണിത്. വീടുകളിലും സ്ഥാപനങ്ങളിലും കാലാകാലങ്ങളായി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന പുനരുപയോഗമൂല്യമുള്ള വസ്തുക്കൾ ആവശ്യക്കാരിലേക്കെത്തിക്കുന്നതിനുള്ള വേദിയാണ് കൈമാറ്റച്ചന്ത.
ആദ്യത്തെ രണ്ട് ഫ്ലീ മാർക്കറ്റുകളിലും ഉൽപ്പന്നങ്ങളുടെ കൈമാറ്റം തികച്ചും സൌജന്യമായാണ് നടത്തിയത്. കഴിഞ്ഞ തവണ കൈമാറ്റ ചന്തയുടെ സംഘാടനത്തിനാവശ്യമായ തുക കണ്ടെത്തുന്നതിലേക്കായി നാമമാത്രമായ ഹാൻഡിലിംഗ് ചാർജ്ജ് ഉൽപ്പന്നങ്ങൾ കൈപ്പറ്റുന്നവരുടെ കൈയ്യിൽ നിന്നും ഈടാക്കിയിരുന്നു. ഇത്തവണ ഉൽപ്പന്നങ്ങൾ കൈപ്പറ്റുന്നവരിൽ നിന്നും കുറച്ചു കൂടി ഉയർന്ന തുക ഈടാക്കുന്നതിനും അത്തരത്തിൽ ലഭിക്കുന്ന തുക ഉപയോഗിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏറ്റവും അർഹരായ ഒരു കുടുംബത്തിന് വീട് വച്ചു നൽകുന്നതിനും ലക്ഷ്യമിടുന്നു. വൈബിന്റെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി യൂണിയന്റെയും നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഫ്ലീ മാർക്കറ്റ് സംഘടിപ്പിക്കുന്നത്.
നമുക്ക് ഉപയോഗമില്ലാത്തതും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്തുക്കൾ മാലിന്യമായി പുറന്തള്ളാതെ ആവശ്യക്കാർക്ക് കൈമാറുന്നതിനായി എത്തിക്കണമെന്ന് അഡ്വ. വി.കെ പ്രശാന്ത് അഭിപ്രായപ്പെട്ടു. ഫ്ലീ മാർക്കറ്റിലൂടെ സാധിക്കും..
വട്ടിയൂർക്കാവ് നിയോജക മണ്ഡലം ടെക്നിക്കൽ കമ്മിറ്റി അംഗം ഷിബു കെ നായർ, മണ്ണന്തല മേഖലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധി സുധാകരക്കുറുപ്പ്, വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ്, വൈബ് പ്രഡിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ കാർത്തിക് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: 6282418711, 6238384876