നവകേരള സദസ്സ് – അനുബന്ധ പരിപാടികൾ 9 ന് തുടങ്ങും.
നവകേരള സദസ്സ് സമാപനത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ അനുബന്ധ പരിപാടികൾ ഡിസംബർ 9 ന് ആരംഭിക്കും. ഡിസംബർ 9 ന് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സൌജന്യ ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആയുർവേദം, ഹോമിയോ, സിദ്ധ, നാച്ച്യൂറോപ്പതി, യോഗ തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റുകളുൾപ്പെടെയുള്ള വിദഗ്ദ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. മരുന്നുകളും സൌജന്യമായി