വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം – പുനരധിവാസ പദ്ധതിയുടെ കരാർ ഒപ്പിട്ടു.
കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ആർക്കിടെക്ച്ചറൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ട്രിഡയും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പും തമ്മിൽ കരാർ ഒപ്പു വച്ചു. ട്രിഡ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത്, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, ട്രിഡ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ