കവടിയാർ പൈപ്പ് ലൈൻ റോഡിന്റെ കവടിയാർ മുതൽ അമ്പലംമുക്ക് വരെയുള്ള ഭാഗം ഇന്റർലോക്ക് ടൈൽ പാകി ഗതാഗതയോഗ്യമാക്കുന്നതിനും സൈക്കിൾ ട്രാക്ക് ഒരുക്കുന്നതിനും ഒന്നര കോടി രൂപ അനുവദിച്ച് ഭരണാനുമതി ഉത്തരവായി. അരുവിക്കരയിൽ നിന്നും നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടുവരുന്ന പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്ന വഴിയായതിനാൽ വാട്ടർ അതോറിറ്റിയിൽ നിന്നും എൻ.ഒ.സി വാങ്ങിയ ശേഷമാണ് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തീരെ ഗതാഗത യോഗ്യമല്ലാതിരുന്ന ഈ റോഡ് സംബന്ധിച്ച പ്രദേശവാസികളുടെ ദീർഘനാളത്തെ പരാതി പരിഹരിക്കുന്നതിനായി വി.കെ പ്രശാന്ത് എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായാണ് ഫണ്ട് അനുവദിച്ചതും എൻ.ഒ.സി ലഭ്യമായതും.
നെട്ടയം-മണലയം-മൂന്നാംമൂട് റോഡ് ബി.എം. ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ഉത്തരവായി. ഈ റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ 90 ശതമാനത്തിലധികം പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്ക് മാറും. അടുത്ത വർഷത്തോടെ മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എ.ബി.സി നിലവാരത്തിൽ നവീകരിക്കുമെന്ന് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു.