കുണ്ടമൺകടവ് തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തീകരിച്ചു.
അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 71 ലക്ഷം രൂപ ചെലവഴിച്ച് കുണ്ടമൺകടവ് തോടിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാക്കി. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നതു കാരണം കുണ്ടമൺകടവ് കൊച്ചുപാലം പ്രദേശത്തെ നിരവധി വീടുകൾ അപകടഭീഷണിയിലായിരുന്നു. ഈ വിഷയം പരിഹരിക്കുന്നതിനാണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. പ്രവൃത്തി