ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡും (വൈബ്) ഭാരതീയ വിദ്യാഭവൻ എൻ.സി.സി ആർമി വിങും പ്രശസ്ത പരിസ്ഥിതി സൌഹൃദ ഉൽപ്പന്ന ബ്രാൻഡായ സഞ്ചി ബാഗ്സിന്റെ സഹകരണത്തോടെ ആക്കുളം കായൽ പരിസരവും ടൂറിസ്റ്റ് വില്ലേജും ശുചീകരിച്ചു. വൈബിന്റെ രക്ഷാധികാരിയായ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.സി.സി ആർമി രണ്ടാം കേരള ബറ്റാലിയൻ കമാണ്ടിംഗ് ഓഫീസർ ലെഫ്. കേണൽ ജയശങ്കർ ചൌധരി, വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ്, വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, സഞ്ചി ബാഗ്സ് സംരംഭകരായ സാഫർ അമീർ, ആതിര ഫിറോസ്, ഭാരതീയ വിദ്യാഭവൻ എൻ.എസി.സി എ.എൻ.ഒ മാരായ ശ്രീലേഖ, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.