വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട്, കിഫ്ബി, എം.എൽ.എ ഫണ്ട് എന്നിവയിൽ നിന്നും 4 വർഷത്തിനുള്ളിൽ 63.45 കോടി രൂപ അനുവദിച്ചതായി അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. ഇതിൽ പകുതിയിലേറെ പദ്ധതികളും പൂർത്തീകരിച്ചു കഴിഞ്ഞു. സെൽട്രൽ പോളിടെക്നിക്കിലെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകളുടെയും ഇന്റേണൽ റോഡുകളുടെയും നിർമ്മാണത്തിനായി 13.27 കോടി രൂപയുടെ പദ്ധതി, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റുകൾക്കായി 3 നില കെട്ടിടം നിർമ്മിക്കുന്നതിന് 7.5 കോടി രൂപയുടെ പദ്ധതി, ഗവ. ലാ കോളേജിലെ ഭൌതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് കൂടി ഭരണാനുമതി ലഭിക്കുന്നതോടെ വട്ടിയൂർക്കാവിലെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്കുള്ള തുക 90 കോടി കവിയും. ഇതുവരെ അനുവദിച്ച 63.45 കോടിയിൽ 11.27 കോടി രൂപ കിഫ്ബി ഫണ്ടാണ്. എം.എൽ.എ ഫണ്ടിൽ നിന്നും 4.84 കോടി രൂപയും അനുവദിച്ചു. ബാക്കി 47.34 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നുമാണ് അനുവദിച്ചത്. കോളേജുകൾക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി 42.75 കോടി രൂപയും സ്കൂളുകൾക്കായി 20.7 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
വട്ടിയൂർക്കാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി
4 വർഷത്തിനുള്ളിൽ അനുവദിച്ചത് 63.45 കോടി രൂപ.
സെൻട്രൽ പോളിടെക്നിക്ക്
- വട്ടിയൂർക്കാവ് നെട്ടയം സെൻട്രൽ പോളി ടെക്നിക്കിൽ സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളുപയോഗിച്ച് 21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. കിഫ്ബി ധനസഹായത്തോടെ 5.9 കോടി രൂപചെലവഴിച്ച് ലബോറട്ടറി ബ്ലോക്കിന്റെയും ലൈബ്രറി ബ്ലോക്കിന്റെ എക്സ്റ്റൻഷന്റെയും ആൺകുട്ടികളുടെ ടോയ് ലെറ്റ് ബ്ലോക്കിന്റെയും 50000 ലിറ്റർ സംഭരണ ശേഷിയുള്ള സമ്പിന്റെയും നിർമ്മാണം പൂർത്തീകരിച്ച് 2022 ൽ ഉദ്ഘാടനം ചെയ്തു. 3 നിലകളിലായാണ് മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ലാബുകൾ ഉൾകൊള്ളുന്ന ലാബുകൾ നിർമ്മിച്ചിരിക്കുന്നത്.
- സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് അക്കാഡമിക് ബ്ലോക്ക് 1,2 എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയത്. അസറ്റ് മെയിന്റനൻസ് ഫണ്ടിൽ നിന്നും 2.41 കോടി രൂപ ചെലവഴിച്ച് ഹോസ്റ്റൽ, മെയിൻ ബിൽഡിംഗ്, വർക്ക് ഷോപ്പ്, ടെക്സ്റ്റെയിൽ ബ്ലോക്ക് എന്നിവയുടെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ചിട്ടുണ്ട്.
- 1958 ൽ രൂപീകൃതമായ സെൻട്രൽ പോളി ടെക്നിക് കോളേജ് സ്കൂൾ ഓഫ് ആർട്സിന്റെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1967 ലാണ് സ്വന്തം കെട്ടിടം നിർമ്മിച്ച് നെട്ടയത്തേക്ക് പ്രവർത്തനം മാറ്റുന്നത്. ഈ സ്ഥാപനത്തെ സെന്റർ ഓഫ് എക്സലൻസാക്കി മാറ്റുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ക്വാർട്ടേഴ്സുകളുടെയും ഇന്റേണൽ റോഡുകളുടെയും നിർമ്മാണത്തിനായി 13.27 കോടി രൂപയുടെ പദ്ധതിയും സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റുകൾക്കായി 3 നില കെട്ടിടം നിർമ്മിക്കുന്നതിന് 7.5 കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
- വട്ടിയൂർക്കാവ് വി & എച്ച്.എസ്.എസ് – 3 കോടി രൂപ ചെലവിൽ ബഹുനില മന്ദിരം – കിഫ്ബി
- പി.എസ്.എൻ.എം. ഹയർ സെക്കന്ററി സ്ക്കൂൾ, പേരൂർക്കട -എസ്.എസ്.കെ ഫണ്ട് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച അത്യാധുനിക ക്ലാസ് മുറികളുടെയും 3 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ടോയ് ലെറ്റുകളുടെയും, എം.എൽ.എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലഴിച്ച് നിർമ്മിച്ച ടോയ് ലെറ്റിന്റെയും സ്കൂൾ കവാടത്തിന്റെയും ഉദ്ഘാടനം 2022 ൽ നിർവ്വഹിച്ചു.
സ്കൂൾ ബസ് – 16.80 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഭരണാനുമതി ലഭിച്ചു.
- കുമാരപുരം ഗവ. യു.പി. സ്ക്കൂൾ – ഹൈ ടെക്ക് ക്ലാസ്സ് മുറികൾ – 85 ലക്ഷം രൂപ – സംസ്ഥാന ബജറ്റ്
സ്കൂൾ ബസ് – 15.25 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഭരണാനുമതി ലഭിച്ചു.
- ഗവ. സിറ്റി വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ – പുതിയ മന്ദിരം – 99 ലക്ഷം രൂപ – MLA ആസ്തി വികസന ഫണ്ട് – പ്രവൃത്തി പൂർത്തിയായി
സ്കൂൾ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ – 2.5 കോടി – സംസ്ഥാന പ്ലാൻ ഫണ്ട് – സ്ട്രക്ച്ചറൽ ഡിസൈൻ തയ്യാറായി
- പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ – 2 പുതിയ മന്ദിരങ്ങൾ. സംസ്ഥാന ബജറ്റ് – 3.11 കോടി – പ്രവൃത്തി പുരോഗമിക്കുന്നു
കിഫ്ബി – 1.07 കോടി – ടെൻഡർ ചെയ്ത് കരാറുകാരനെ നിശ്ചയിച്ചു.
- ഗവ. എച്ച്,എസ് കാച്ചാണി – പുതിയ മന്ദിരം, കിഫ്ബി – 1.30 കോടി – ഭരണാനുമതി ലഭിച്ചു.
സ്കൂൾ ബസ് – എം.എൽ.എ ആസ്തി വികസന ഫണ്ട് – 13.50 ലക്ഷം – പ്രവൃത്തി പൂർത്തിയായി
- പേരൂർക്കട ഗവ. എച്ച്.എസ്. എൽ.പി.എസ്. – പുതിയ സ്കൂൾ മന്ദിരം, 4 കോടി, സംസ്ഥാന പ്ലാൻ ഫണ്ട് – പ്രവൃത്തി അവസാന ഘട്ടത്തിൽ – നവംബറിൽ പൂർത്തിയാകും.
- ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺഹിൽ – പുതിയ അക്കാദമിക് ബ്ലോക്ക് – 16.25 കോടി – സംസ്ഥാന പ്ലാൻ ഫണ്ട് – പ്രവൃത്തി പുരോഗമിക്കുന്നു.
കോളേജ് ബസ് – 25 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഫണ്ട് അനുവദിച്ചു.
- ഗവ. ഐ.റ്റി.ഐ അഞ്ചാമട – പുതിയ മന്ദിരം – 3 കോടി – സംസ്ഥാന ബജറ്റ് – ഡിസൈൻ തയ്യാറായി
- ഹിന്ദി ലാംങേജ് ഇൻസ്റ്റിറ്റ്യൂട്ട്, പി.എം.ജി – 2 കോടി – സംസ്ഥാന ബജറ്റ് – ആർക്കിടെക്ച്ചറൽ ഡിസൈൻ തയ്യാറായി.
- കുടപ്പനക്കുന്ന് ഗവ. യു.പി.എസ് – ലാൻസ്ക്കേപ്പിംഗ് – 9 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – പ്രവൃത്തി പൂർത്തിയായി
- വേറ്റിക്കോണം എൽ.എഫ്.എം എൽ.പി.എസ് – പ്രവേശന കവാടം – 5 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – പ്രവൃത്തി പുരോഗമിക്കുന്നു.
- ഗവ.എൽ.പി.എസ് വട്ടിയൂർക്കാവ് – പുതിയ മന്ദിരം – 75 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഭരണാനുമതി ലഭിച്ചു.
- മോഡൽ ഫിനിഷിംഗ് സ്കൂൾ, പി.എം.ജി – കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും – എം.എൽ.എ ആസ്തി വികസന ഫണ്ട് – 10 ലക്ഷം – പ്രവൃത്തി പൂർത്തിയായി
- പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് – ലാബ് – 40.24 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – പ്രവൃത്തി പൂർത്തിയായി
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും – 10 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – പ്രവൃത്തി പൂർത്തിയായി
- യു.ഐ.റ്റി കുറവൻകോണം – കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും – 10 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – പ്രവൃത്തി പൂർത്തിയായി
ഇലക്ട്രോണിക്സ് ലാബ് – 5.5 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – ഫണ്ട് അനുവദിച്ചു.
- എൽ.പി.എസ് നന്തൻകോട് – സ്മാർട്ട് ക്ലാസ് റൂം – 3.5 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – പ്രവൃത്തി പൂർത്തിയായി
- ആർ.കെ.ഡി എൻ.എസ്.എസ് എച്ച്.എസ്.എസ്, ശാസ്തമംഗലം – കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും – 10 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – ഫണ്ട് അനുവദിച്ചു.
- പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് നും പേരൂർക്കട ഗവ. ഗേൾസ് എച്ച്.എസ്.എസ് നും ജലഗുണനിലവാര പരിശോധന ലാബുകൾ – 3 ലക്ഷം – എം.എൽ.എ പ്രത്യേക വികസന ഫണ്ട് – പ്രവൃത്തി പൂർത്തീകരിച്ചു.
- ടെമ്പിൾ എൻട്രി സ്കൂൾ പേരൂർക്കട – പാചകപ്പുര – 10 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – പ്രവൃത്തി പൂർത്തിയായി
- പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് – പാചകപ്പുര നിർമ്മാണം – 10 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഫണ്ട് അനുവദിച്ചു.
- മണ്ണാമ്മൂല കൺകോഡിയ യു.പി സ്കൂൾ – പാചകപ്പുര – 10 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഫണ്ട് അനുവദിച്ചു.
- കന്റോൺമെന്റ് എൽ.എം.എസ് യു.പി.എസ് – പാചകപ്പുര – 10 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഫണ്ട് അനുവദിച്ചു.
- സെന്റ് ഗോറെറ്റീസ് എച്ച്.എസ്.എസ്, നാലാഞ്ചിറ – ശുചിമുറി – 10 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – പ്രവൃത്തി അവസാന ഘട്ടത്തിൽ
- പേരൂർക്കട കൺകോർഡിയ ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ – ശുചിമുറി നിർമ്മാണം – 10 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഫണ്ട് അനുവദിച്ചു.
- കുലശേഖരം ഗവ. യു.പി.എസ് – സ്കൂൾ ബസ് – എം.എൽ.എ ആസ്തി വികസന ഫണ്ട് – 20.01 ലക്ഷം – പ്രവൃത്തി പൂർത്തിയായി
- എസ്.പി.റ്റി.പി.എം ഗവ. യു.പി.എസ് & നഴ്സറി സ്കൂൾ, കുറവൻകോണം – സ്കൂൾ ബസ് – 16.80 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഭരണാനുമതി ലഭിച്ചു.
- ശാസ്തമംഗലം ഗവ. എൽ.പി.എസ് – സ്കൂൾ ബസ് – 16.8 ലക്ഷം – എം.എൽ.എ ആസ്തി വികസന ഫണ്ട് – ഭരണാനുമതി ലഭിച്ചു.