അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 71 ലക്ഷം രൂപ ചെലവഴിച്ച് കുണ്ടമൺകടവ് തോടിന്റെ പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാക്കി. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നതു കാരണം കുണ്ടമൺകടവ് കൊച്ചുപാലം പ്രദേശത്തെ നിരവധി വീടുകൾ അപകടഭീഷണിയിലായിരുന്നു. ഈ വിഷയം പരിഹരിക്കുന്നതിനാണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. പ്രവൃത്തി നിർവ്വഹിച്ച കരാറുകാരൻ കൃഷ്ണൻകുട്ടി, മേൽനോട്ടം നിർവ്വഹിച്ച മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ, ആസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗീത, അസിസ്റ്റന്റ് എഞ്ചിനീയർ സൌമ്യ ചന്ദ്രൻ എന്നിവരെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, കൌൺസിലർ എസ് പത്മ, ജി രാധാകൃഷ്ണൻ, ജി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.