വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. യുവജന സംരംഭക സഹകരണ സംഘമായ വൈബ്കോസിന്റെ പത്താമത്തെ സംരംഭമാണ് വൈബ് അക്കാദമി. യുവജന സംരംഭക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. ഹയർ സെക്കന്ററി സയൻസ് ക്ലാസുകൾ, ബി.എ, എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസുകൾ, NTA NET & SET എന്നിവയ്ക്കുള്ള കോച്ചിംഗ് ക്ലാസുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിലുള്ളത്. എൻട്രൻസ് പരിശീലനം, ഫിനിഷിംഗ് സ്കൂൾ, സിവിൽ സർവ്വീസ് കോച്ചിംഗ് എന്നിവയും ഉടൻ തന്നെ ആരംഭിക്കുമെന്ന് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് പറഞ്ഞു. വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ് അദ്ധ്യക്ഷനായിരുന്നു. വട്ടിയൂർക്കാവ് വാർഡ് കൌൺസിലർ ഐ.എം പാർവ്വതി, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് വി ബാലചന്ദ്രൻ, ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആർ.എസ് കിരൺ ദേവ്, മധുസൂദനൻ, വൈബ്കോസ് ഡയറക്ടർമാരായ ഗോവിന്ദ്, തോമസ് കെ വർഗ്ഗീസ്, ഗിരീഷ് കുമാർ, നിഷാദ് എൻ പി, വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ വൈബ് അക്കാദമി ഡയറക്ടർ അശ്വതി എന്നിവർ പങ്കെടുത്തു.