ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
ലോക ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി ശാസ്തമംഗലം ജംഗ്ഷനിൽ ലഹരിക്കെതിരെ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും സുനിൽ പട്ടിമറ്റത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പപ്പറ്റ് ഷോയും സംഘടിപ്പിച്ചു. ലഹരിക്കടിമകളായവരെ ഒറ്റപ്പെടുത്തരുതെന്നും അവരെ ബോധവൽക്കരണത്തിലൂടെ വിമുക്തിയിലേക്ക് നയിക്കുന്നതിനുള്ള നടപടികളാണ്