വായനാവാരം – പുസ്തകങ്ങൾ വൈബ് വീട്ടിലെത്തിക്കും.
വായനാവാരത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ താമസക്കാർക്ക് പുസ്തകങ്ങൾ സൌജന്യമായി വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയുമായി വി.കെ പ്രശാന്ത് എം.എൽ.എ യുടെ നേതൃത്വത്തിലുള്ള വൈബ് ചാരിറ്റബിൾ സൊസൈറ്റി. എം.എൽ.എ യ്ക്ക് വിവിധ സ്വീകരണ പരിപാടികളിൽ നിന്നും ലഭിച്ചതും പ്രസാധകരോ എഴുത്തുകാരോ കൈമാറിയതുമായ പുസ്തകങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്. ലഭ്യമായ പുസ്തകങ്ങളുടെ വിവരം വി.കെ പ്രശാന്ത് എം.എൽ.എ യുടെ ഫേസ്ബുക്കിലൂടെ