വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതിക്കായി സ്ഥലമെറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്നും ലഭ്യമായ 60,08,34,218/- രൂപയുടെ ചെക്ക് റവന്യൂ അധികാരികൾക്ക് കൈമാറി. പുനരധിവാസ പദ്ധതിയുടെ ചുമതലയുള്ള തിരുവനന്തപുരം വികസ അതോറിറ്റിയുടെ ചെയർമാൻ കെ.സി വിക്രമൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജിനാണ് ചെക്ക് കൈമാറിയത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പുനരധിവാസ പദ്ധതിക്കായുള്ള സ്ഥലമെറ്റെടുപ്പ് നടപടികൾ ആഗസ്റ്റ് മാസത്തോടെ പൂർത്തിയാക്കും. കെ.ആർ.എഫ്.ബി യുടെ ചുമതലയിലുള്ള റോഡ് വികസന പദ്ധതിയുടെ ഒന്നും രണ്ടും റീച്ചുകളുടെ 19(1) നോട്ടിഫിക്കേഷൻ ജൂലൈ മാസത്തിൽ തന്നെ പ്രസിദ്ധീകരിക്കും. വട്ടിയൂർക്കാവ് കൌൺസിലർ ഐ.എം പാർവ്വതി, ആർക്കിടെക്ട് പത്മശ്രീ ജി ശങ്കർ, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ബാലചന്ദ്രൻ, ട്രിഡ സെക്രട്ടറി എൽ.എസ് ദീപ, ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ എന്നിവർ പങ്കെടുത്തു.