വട്ടിയൂർക്കാവ് : ബി.എം & ബി.സി. നിലവാരത്തിൽ നവീകരിച്ച വഴയില മുക്കോല റോഡ് ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനു ബന്ധിച്ചുള്ള നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ 18 റോഡുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനതല പരിപാടി സംഘടിപ്പിച്ച ആലപ്പുഴ വൈ.എം.സി.എ. കോമ്പൌണ്ടിൽ നിന്നും ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. മൂന്നു കോടി രൂപ ചെലവഴിച്ചാണ് വഴയില- മുക്കോല റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വേറ്റിക്കോണം ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് ശിലാഫലകം അനാച്ഛാദനം ചെയ്തു. ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, തിരുവനന്തപുരം നഗരസഭ മരാമത്ത് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, സംഘാടക സമിതി അംഗങ്ങളായ വേലായുധൻ നായർ, പ്രതാപ് കുമാർ, പഴനിയാപിള്ള റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ വിഷ്ണു.എസ്.നായർ, രവി, അനിൽ കുമാർ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ ജ്യോതീന്ദ്ര നാഥ്, എഞ്ചിനീയർമാരായ ബിജു, രാജേഷ് എന്നിവർ പങ്കെടുത്തു.