വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന് (വൈബ്) കെൽട്രോണിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ 5 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ജവഹർ ബാലഭവന് ഫർണിച്ചറും പഠനോപകരണങ്ങളും കൈമാറി. വൈബിന്റെ രക്ഷാധികാരിയും ജവഹർ ബാലഭവൻ ചെയർമാനുമായ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എയിൽ നിന്നും ബാലഭവൻ പ്രിൻസിപ്പാൾ ഡോ. മാലിനി ശാരദാ ദേവി ഇവ ഏറ്റുവാങ്ങി. അലമാരകൾ, കസേരകൾ, തടിമേശകൾ, പ്ലാസ്റ്റിക് മേശകൾ, സംഗീത ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ, എക്സിക്യൂട്ടീവ് കസേരകൾ, വൈറ്റ് ബോർഡുകൾ, മ്യൂസിക് പ്ലെയറുകൾ, എമർജൻസി ലൈറ്റുകൾ എന്നിവയാണ് കൈമാറിയത്. കെൽട്രോൺ ജനറൽ മാനേജർ എസ്. ബിലു, തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന കെ എസ്, ബാലഭവൻ അക്കാദമിക് കമ്മിറ്റി അംഗങ്ങളായ ജയപാൽ, കെ.കെ കൃഷ്ണകുമാർ, വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ കാർത്തിക്, വൈസ് പ്രസിഡന്റ് ശ്രീലേഖ എന്നിവർ സന്നിഹിതരായിരുന്നു.