വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അറപ്പുര സ്വാഗത് ലെയിൻ റോഡ് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അദ്ധ്യക്ഷനായിരുന്നു. നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ലേക്ക് വ്യൂ ലെയിൻ, മുളമൂട് ലെയിൻ, കൃഷ്ണപിള്ള നഗർ, ഈശ്വരി അമ്മൻ കോവിൽ റോഡ് എന്നീ റോഡുകളുടെ നവീകരണവും പൂർത്തിയാക്കിയതായി എം.എൽ.എ അറിയിച്ചു. ട്രിഡ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൌൺസിലർ ഐ.എം പാർവ്വതി, വട്ടിയൂർക്കാവ് അറപ്പുര റെസി. അസോ. പ്രസിഡന്റ് ജനാർദ്ദനൻപിള്ള, സെക്രട്ടറി വേണുഗോപാലൻ നായർ, സംഘാടക സമിതി അംഗങ്ങളായ എസ് അനിൽകുമാർ, ലോകനാഥൻ, ജെ എസ് അശോകൻ, എ എ സത്താർ എന്നിവർ പങ്കെടുത്തു.