വട്ടിയൂർക്കാവ് : പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2.84 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 3 നില മന്ദിരത്തിൽ ഹൈടെക്ക് ക്ലാസ് മുറികൾ ആഡിറ്റോറിയം, അടുക്കള, ഡൈയ്നിംഗ് ഹാൾ, ശുചിമുറികൾ, സ്റ്റാഫ് റൂം, ഡിജിറ്റൽ ലൈബ്രറി എന്നിവയുണ്ടാകും. 18 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ചുകൊണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്ന പ്രവൃത്തിയും ഉടൻ തന്നെ ആരംഭിക്കും. ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ, PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ വി. സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്. അജയ കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസ്, സംഘാടക സമിതി കൺവീനർ പി.എസ് അനിൽകുമാർ, സമഗ്രശിക്ഷാ കേരള കോ-ഓർഡിനേറ്റർ എസ് ജവാദ്, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രസ് പുഷ്പാ ജോർജ്ജ്, പി.റ്റി.എ പ്രസിഡന്റ് അഭയ പ്രകാശ്, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, എം.പി.റ്റി.എ പ്രസിഡന്റ് ഗീതാ സി.പി, വിദ്യാർത്ഥി പ്രതിനിധി അനാമിക ഹരി എന്നിവർ പങ്കെടുത്തു.