വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് നിയോജക മണ്ഡലം എം.എൽ.എ യുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് 23 ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്തു. വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ സ്മാരക ഗ്രന്ഥശാലയിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത കവി പ്രൊഫ.വി മധുസൂദനൻ നായർ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ട്രിഡ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു. 2022 ലെ കേരള സംസ്ഥാന റവന്യൂ അവാർഡ് ജേതാക്കളായ പാലക്കാട് ഡെപ്യൂട്ടി കളക്ടർ ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം തഹസിൽദാർ ഷാജു.എം.എസ്, പട്ടം വില്ലേജ് ഓഫീസർ ജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൌൺസിലർ ഐ.എം പാർവ്വതി ഫ്രാറ്റ് ജനറൽ സെക്രട്ടറി ശാന്തകുമാർ, വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, MVRA പ്രസിഡന്റ് മുരളീധർ, സെക്രട്ടറി ജയകുമാർ, എസ്.പി.എസ് ഗ്രന്ഥശാല സെക്രട്ടറി അശോകൻ എന്നിവർ പങ്കെടുത്തു.